പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടി രൂപ ചിലവഴിക്കും

ദില്ലി: വിദ്യാര്‍ത്ഥികളിലെ ഇന്നോവേറ്റീവ് മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖല പുനരുജ്ജീവിപ്പിക്കുന്നതിനുമായി അടുത്ത നാല് വര്‍ഷത്തിനുളളില്‍ റയ്സ് (റിവിറ്റലൈസേഷന്‍ ഓഫ് ഇന്‍ഫ്രാസ്റ്ററക്ച്ചര്‍ ആന്‍ഡ് സിസ്റ്റം ഇന്‍ എഡ്യൂക്കേഷന്‍) പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടി രൂപ ചിലവഴിക്കാന്‍ പദ്ധതി തയ്യാറാവുന്നു. വിശ്വ-ഭാരതി സര്‍വ്വകലാശാലയുടെ 49 മത് ബിരുദദാന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമെത്തിയത്. 

ഇതിന് പുറമേ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും നിലവാരമുയര്‍ത്തുവനാനും ആയിരം കോടി രൂപയുടെ നിക്ഷേപത്തില്‍ ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി രൂപീകരിച്ചതായും ( എച്ച്ഇഎഫ്എ) അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്നോവേറ്റീവ് മനോഭാവം പ്രോല്‍സാഹിപ്പിക്കുന്നതിനായുളള 'അടല്‍ ടിങ്കറിംഗ് ലാബ്‍സ്' പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 2,400 വിദ്യാലയങ്ങളെ തെരഞ്ഞടുത്തിട്ടുണ്ട് ഇത് ഈ പദ്ധതിക്ക് മുതല്‍ക്കൂട്ടാവും. 

വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനവുമാണ് പ്രധാന ലക്ഷ്യം.