Asianet News MalayalamAsianet News Malayalam

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍; ഈ വിഭാഗക്കാര്‍ക്ക് ബാധകല്ല

Aadhaar PAN linking not must if you fall under these categories
Author
First Published Jul 5, 2017, 1:57 PM IST

മുംബൈ: പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് എല്ലാവര്‍ക്കും ബാധകമല്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ്. ഇവ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ ഒന്ന് അല്ലെന്ന് നേരത്തെ ഐടി വകുപ്പ്  വ്യക്തമാക്കിയിരുന്നു.  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉപാധികളോടെ ചില വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ താമസമില്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍
 ഇന്ത്യന്‍ പൗരത്വമില്ലാത്ത വ്യക്തികള്‍
80 വയസോ അതില്‍കൂടുതലോ ഉള്ളവര്‍
ജമ്മു കാശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും താമസിക്കുന്നവര്‍

ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 139എഎ പ്രകാരം, മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വ്യക്തികളെയാണ് പാന്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ഐടി വകുപ്പ് പറയുന്നത്. ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് പ്രചരണമുണ്ടായിരുന്നു. 

എന്നാല്‍ ജൂലൈ ഒന്നിന് മുമ്പ് ഇതിന് സാധിച്ചില്ലെങ്കിലും തിരക്ക് കൂട്ടേണ്ട എന്നാണ് ആദായ നികുതി വകുപ്പ് പിന്നീട് വിശദമായ കുറിപ്പ് തന്നെ ഇറക്കി. ആദായനികുതി വകുപ്പിന്‍റെ വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139എ പ്രകാരം 2017 ജൂലൈ ഒന്നിന് പാന്‍ കാര്‍ഡ് ഉള്ളവരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ എല്ലാവരും, അവരുടെ ആധാര്‍ നമ്പര്‍ പ്രത്യേകം നിശ്ചയിക്കുന്ന ഫോറം വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം. 

സര്‍ക്കാര്‍ ഔദ്ദ്യോഗിക ഗസറ്റിലൂടെ പിന്നീട് വിജ്ഞാപനം ചെയ്യുന്ന അവസാന തീയ്യതിക്ക് മുമ്പ് ഇത് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡാണ് അസാധുവായി കണക്കാക്കുക.

Follow Us:
Download App:
  • android
  • ios