ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡിനൊപ്പം ആധാറും നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഇപ്പോള്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് അതില്ലാതെ തന്നെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ ആര്‍ കാര്‍ഡ് ഉള്ളവര്‍ അത് പാനുമായി ബന്ധിപ്പിക്കണം.

ആധാര്‍ ഉളളവര്‍ക്കേ ആദായ നികുതി റിട്ടേണ്‍ നല്‍കാനാകൂ എന്ന നിബന്ധനയാണ് സുപ്രീം കോടതി പിന്‍വലിച്ചത്. സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ആധാര്‍ എടുക്കണമെന്ന് ആരെയും സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആധാര്‍ കാര്‍ഡുള്ളവര്‍ അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് അതില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ആധാറിലെ വിവരങ്ങള്‍ ചോരുന്നുവെന്ന പരാതിയില്‍ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.