കൊച്ചി: ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ ഭാഗമാകാന്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കേണ്ട വാട്ട്സ്ആപ്പ് നമ്പര്‍ ചലച്ചിത്ര താരം മഞ്ജുവാരിയർ പുറത്തിറക്കി.. നാളെ മുതൽ ഡിസംബർ 16 വരെ ഏതു കടയിൽ നിന്നും 1000 രൂപയ്ക്കോ അതിൽ കൂടുതലോ ബിൽ തുകയുള്ള സാധനം വാങ്ങുന്നവര്‍ക്ക് 99958 11111 എന്ന നമ്പറിലേക്ക്  ജികെഎസ്‌യു എന്ന് ടൈപ്പ് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്ത് സമ്മാന പദ്ധതിയില്‍ ഭാഗമാകാം. 

അനേകം ഓഫറുകളുമായാണ് ഷോപ്പിംഗ് സീസൺ ഒരുങ്ങുന്നത്. ഇലക്ട്രോണിക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ,മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങി ഏതു കടയിൽ നിന്ന് എന്ത് വാങ്ങിയാലും സമ്മാനമുണ്ടാകാമെന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. ജി.എസ്.ടി. റജിസ്ട്രേഷനുള്ള ഏതു വ്യാപാര സ്ഥാപനത്തിനും ഗ്രാൻഡ് കേരള ഷോപ്പിംഗ് ഉത്സവിൽ പങ്കാളിയാകാം, റജിസ്ട്രേഷൻ വേണ്ട. ഉപഭോക്താക്കൾക്ക് പരമാവധി ഓഫറുകൾ മാത്രം നൽകുക മാത്രമാണ് ഇതിനായി ചെയ്യേണ്ടതുള്ളത്. 

ഈ കാലയളവിൽ കടകൾ അലങ്കരിക്കാനുള്ളചിത്രങ്ങൾ gksu.inഎന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. കല്യാൺ ഗ്രൂപ്പ് നൽകുന്ന ഒരു കോടിയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം. ദിവസം തോറും ആഴ്ച തോറും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജൂവലേഴ്സിൽ നിന്ന് 1000 രൂപയുടെ ഡിസ്ക്കൗണ്ട് കൂപ്പൺ ലഭിക്കും. കേരളത്തിലെ മാധ്യമ കൂട്ടായ്മയാണ് ജികെഎസ്‌യു സംഘടിപ്പിക്കുന്നത്. 

രണ്ടാം ഷോപ്പിംഗ് സീസണ്  ഉത്സവ ലഹരി പകരുകയാണ് ജികെഎസ്‌യു. ഉപഭോക്താക്കൾക്ക് ഏതു വ്യാപാര സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഓഫറുകളും ഡിസ്ക്കൗണ്ടുകളും നറുക്കെടുപ്പിലെ വിജയങ്ങളുമാണ് നേട്ടം.  ആയുഷ്, സാറാസ് സ്പൈസസ്, കാഫ്, ക്യൂആർഎസ്, പിട്ടാപ്പിള്ളിൽ, ജോസ് ആലൂക്കാസ്, വണ്ടർലാ, അജ്മൽ ബിസ്മി, മൊബൈ‍ൽ കിംഗ് എന്നീ സ്ഥാപനങ്ങളും മേളയിൽ പങ്കാളികളാണ്.