തിരുവനന്തപുരം: ജിഎസ്ടി വരുമ്പോള്‍ മലയാള സിനിമക്കുണ്ടാകുന്ന ഇരട്ടനികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ ഈടാക്കിയിരുന്ന വിനോദനികുതിയാണ് ഒഴിവാക്കിയത്. സിനിമാ പ്രവർത്തകർ ധനമന്ത്രിയുമായി നടത്തിയചർച്ചയിലാണ് ധാരണ

രാജ്യവ്യാപകമായി ജിഎസ്ടിയിൽ നിശ്ചയിച്ച വിനോദനികുതി 28 ശതമാനം . അതിനൊപ്പം കേരളത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന 25 ശതമാനം വിനോദനികുതി കൂടി തുടരാൻ തീരുമാനിച്ചതായിരുന്നു പ്രതിസന്ധിക്കുള്ള കാരണം. ഈ ഇരട്ട നികുതിയാണ് ഒഴിവാക്കാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചത്. തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കും

ഇരട്ടനികുതി ഒഴിവാക്കിയില്ലെങ്കിൽ ചിത്രീകരണം നിർത്തിവെച്ചുള്ള സമരം വരെ വിവിധ സിനിമാ സംഘടനകൾ ആലോചിച്ചിരുന്നു.