ആറുമാസം കൊണ്ട് 1897 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 1609 കോടിയാണ് നേടാനായത്. 16.4 ലക്ഷം യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്തത്. വലിയ നേട്ടതിത്തിന് പിന്നാലെ എയര്‍ ഇന്ത്യ കൂടുതല്‍ ബോയിംഗ് വിമാനങ്ങള്‍ രംഗത്തിറക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇപ്പോള്‍ 23 വിമാനങ്ങളാണുള്ളത്. നിലവില്‍ ആഴ്ചയില്‍ 596 വിമാന സര്‍വീസുകളാണുള്ളത്. ഒരു സര്‍വീസ് പോലും ഇക്കൊല്ലം മുടങ്ങിയിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.