ഐശ്വര്യത്തിന്റെ പുണ്യ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ ഇന്നേ ദിനം നല്ലത്. വൈശാഖമാസത്തിന്റെ മൂന്നാം നാളാണ് അക്ഷയ തൃതീയ. സംസ്കൃതത്തിൽ അക്ഷയ എന്ന വാക്കിന് ക്ഷയം സംഭവിക്കാത്തത് എന്നാണ് അര്‍ഥം. അതുകൊണ്ടുതന്നെ ഐശ്വര്യത്തിനു വേണ്ടിയുള്ള പൂജകൾക്കും പ്രാർത്ഥനകൾക്കുമൊപ്പം സമൃദ്ധിയുടെ പ്രതീകമായി സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയും ചെയ്യാറുണ്ട്. സ്വർണ്ണം വാങ്ങാൻ ഏറ്റവും നല്ല ദിവസമായി അക്ഷയതൃതീയ കണക്കാക്കുന്നത് ഇക്കാരണത്താലാണ്.
പുരാണത്തില്‍ പലേടത്തും അക്ഷയ തൃതീയയെക്കുറിച്ചു പറയുന്നുണ്ട്. കുബേരനു തന്റെ സമ്പത്ത് തിരികെ ലഭിച്ച ദിനമായും, സുധാമ്മാവിനെ ശ്രീകൃഷ്ണൻ സർവൈശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ച ദിവസമായും അക്ഷയ തൃതീയ പരാമര്‍ശിക്കപ്പെടുന്നു. അന്നപൂർണ്ണ ദേവിയുടെ ജന്മദിനമായും, പരശുരാമന്റെ ജന്മദിനമായും ആചരിക്കുന്നവരുമുണ്ട്. വേദവ്യാസൻ മഹാഭാരത രചന ആരംഭിച്ച ദിവസമായും അക്ഷയതൃതീയ കരുതിപ്പോരുന്നു.
സ്വര്‍ണം വാങ്ങുന്നതിനു പുറമേ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മങ്ങള്‍ക്കും നല്ല ദിനമാണ് അക്ഷയ തൃതീയയെന്നു വിശ്വാസം.
ഇത്തവണത്തെ അക്ഷയ തൃതീയ മുഹൂര്‍ത്തം ഇങ്ങന;
മെയ് എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് 5.51 മുതൽ ഒമ്പതിന് ഉച്ച തിരിഞ്ഞ് 2.52 വരെയാണ് അക്ഷയ തൃതീയ.
ഒമ്പതിനു പുലര്‍ച്ചെ 5.38 മുതൽ ഉച്ചക്ക് 12.17 വരെയാണു പൂജാ സമയം.
ഐശ്വര്യത്തിന്റെ പ്രതീകങ്ങളായ മഹാവിഷ്ണു , മഹാലക്ഷ്മി, കുബേരൻ എന്നിവരെയാണു പ്രധാനമായും ഇന്നേ ദിവസം ആരാധിക്കുന്നത്.
നെയ്‌വിളക്കുകൾ തെളിയിക്കുകയും ദേവീദേവന്മാർക്കു പഴങ്ങൾ നേദിച്ചും ആരതിയുഴിഞ്ഞുമാണു പൂജ അവസാനിപ്പിക്കുന്നത്.
ആയൂരാരോഗ്യ സൗഖ്യത്തിനും സമ്പൽ സമൃധിക്കും വേണ്ടിയാണു പ്രാര്‍ഥനകള്‍.
