തിരുവനന്തപുരം: ലോകത്തെ ഏറ്റവും ശക്തരായ 50 വനിതകളുടെ ഫോര്‍ച്യൂണ്‍ മാഗസിന്‍ പട്ടികയില്‍ മലയാളിയായ ആലീസ് വൈദ്യന്‍ ഇടം നേടി. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ (ജിഐസി റീ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അവര്‍. 

ഒരു മലയാളി വനിത ആദ്യമായാണ് ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയത് ഇത്തവണ ആലീസ് മാത്രമാണ്. 50 പേരുടെ പട്ടികയില്‍ 47 -ാം സ്ഥാനത്താണ് ആലീസ് വൈദ്യന്‍ ഇടംപിടിക്കുന്നത്. 2016 ജനുവരിയിലാണ് ജിഐസി റീയുടെ തലപ്പത്തേക്ക് ആലീസ് വൈദ്യന്‍ എത്തുന്നത്. 

മാവേലിക്കര സ്വദേശിയായ ആലീസ് 1983 ലാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ ഡയറക്ട് റിക്രൂട്ട്മെന്‍റ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങിയത്.