ന്യൂയോര്‍ക്കിനടുത്തുള്ള ലോംഗ് ഐലന്‍ഡ് സിറ്റിയും വിര്‍ജീനിയയിലെ ക്രെസ്റ്റല്‍ സിറ്റിയുമാണ് രണ്ടാം ആസ്ഥാനമായി ആമസോണ്‍ പരിഗണിക്കുന്നത്. 

ന്യൂയോര്‍ക്ക്: യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ആസ്ഥാനം വിഭജിക്കുന്നു. സിയാറ്റിലിലാണ് നിലവില്‍ ആമസോണിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്ന 50,000 ത്തോളം വരുന്ന ജീവനക്കാരെ രണ്ട് നഗരങ്ങളിലായി വിഭജിക്കാനെരുങ്ങുകയാണ് ആമസോണ്‍. 

ന്യൂയോര്‍ക്കിനടുത്തുള്ള ലോംഗ് ഐലന്‍ഡ് സിറ്റിയും വിര്‍ജീനിയയിലെ ക്രെസ്റ്റല്‍ സിറ്റിയുമാണ് രണ്ടാം ആസ്ഥാനമായി ആമസോണ്‍ പരിഗണിക്കുന്നത്. സിയാറ്റിലിന് പുറത്ത് കമ്പനിക്ക് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളതും ഈ നഗരങ്ങളിലാണ്. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഇത്തരം മാറ്റങ്ങളൊന്നും ബാധിക്കില്ലെന്ന് ആമസോണ്‍ അറിയിച്ചു.