ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന് അര്‍ധരാത്രി 11.59 മണിവരെ നീളുന്നതാണ് ഫ്രീഡം സെയില്‍

കൊച്ചി: സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ്ട നിര ഉല്‍പ്പന്നങ്ങളെ അണിനിരത്തികൊണ്ട് ആമസോണ്‍ ഫ്രീഡം സെയിലിനൊരുങ്ങുന്നു. 20,000 ത്തോളം ഡീലുകളാവും സെയിലിനുണ്ടാവുക. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന് അര്‍ധരാത്രി 11.59 മണിവരെ നീളുന്നതാണ് ഫ്രീഡം സെയില്‍. 

ഫ്രീഡം സെയിലില്‍ ഏകദേശം 2500 ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാവും വില്‍പ്പനയ്ക്കുണ്ടാവുക. 200 ല്‍ അധിക കാറ്റഗറികളിലായാണ് ഇവയെ ആമസോണ്‍ വില്‍പ്പന നടത്തുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചാണ് ആമസോണ്‍ വില്‍പ്പന.

വണ്‍ പ്ലസ്, വിവോ, സാംസംഗ്, ഓണര്‍, പ്രസ്റ്റീജ്, എല്‍ജി, ബജാജ്, ജെബിഎല്‍ സോണി, ആമസോണ്‍ ഇക്കോ ഡിവൈസുകള്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തും. രാജ്യത്തിന്‍റെ 72 മത് സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ആമസോണ്‍ ഫ്രീഡം സെയില്‍ നടത്തുന്നത്.