ഇന്ത്യ പോലെ അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ കഴിയുമെന്നാണ് ആമസോണ്‍ പേ കരുതുന്നത്. അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ ഇന്ത്യയിലെ ഇ-വാലറ്റ് വിപണിയിലേക്ക് ചുവടുവച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. 

ബെംഗലൂരു: ഡിജിറ്റല്‍ പേയ്മെന്‍റ് കമ്പനിയായ ആമസോണ്‍ പേയില്‍ മാതൃ കമ്പനിയായ ആമസോണ്‍ 300 കോടി രൂപ നിക്ഷേപിക്കുന്നു. ഇതോടെ ഡിജിറ്റല്‍ പേയ്മെന്‍റ് വിപണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പായി. പേടിഎം, ഫോണ്‍ പേ തുടങ്ങിയവയും ദിനംപ്രതി അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന ഗൂഗിള്‍ പേയും അടങ്ങുന്ന വിപണിയിലേക്കാണ് വിപുലീകരണ പ്രവര്‍ത്തനങ്ങളോടെ ആമസോണ്‍ പേ മുന്നേറാനെരുങ്ങുന്നത്. 

ഇന്ത്യ പോലെ അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ കഴിയുമെന്നാണ് ആമസോണ്‍ പേ കരുതുന്നത്. അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ ഇന്ത്യയിലെ ഇ-വാലറ്റ് വിപണിയിലേക്ക് ചുവടുവച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. 

റിസര്‍വ് ബാങ്കില്‍ നിന്നും പിപിഐ (പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റ്) ലൈസന്‍സ് ലഭിച്ചിട്ടുളള ഏക ടെക് ഭീമനാണ് ആമസോണ്‍. നിലവിലുളള ഉപഭോക്താക്കളെ ആക്ടീവായി നിലനിര്‍ത്താനുളള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പ്രക്രിയ പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ് ആമസോണ്‍ പേ. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുളള കര്‍ശനമായി നടപ്പിലാക്കുന്നതിന് മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച സമയം ഫെബ്രുവരി 28 ന് അവസാനിക്കും.