നല്ല ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവും പുതിയ തീരുമാനം നടപ്പാക്കുക

വാഷിംഗ്‍ടണ്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വളരെ എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങാനും അത് ഇഷ്ടമായില്ലെങ്കില്‍ വളരെ വേഗം തിരിച്ചു നല്‍കാനും സാധ്യമാണ്. എന്നാല്‍ ഈ സംവിധാനം നിരവധി ആളുകള്‍ ദുരുപയോഗം ചെയ്യുന്നതായാണ് ആമേസോണിന്‍റെ കണ്ടെത്തല്‍. ചിലര്‍ അമിതമായ അളവില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും അത് അതേപടി തിരിച്ചയക്കുകയും ചെയ്യുന്നത് ആമസോണിന് വന്‍ ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

ഇക്കാരണത്താല്‍ ആമസേണിന്‍റെ റിട്ടേണ്‍സ് സംവിധാനം ദുരുപയോഗം ചെയ്യുന്ന ഉപഭോക്താക്കളെ നിരോധിക്കാനാണ് ആമസോണിന്‍റെ തീരുമാനം. സ്ഥിരമായി സാധനങ്ങള്‍ റിട്ടേണ്‍ ചെയ്യുന്നവര്‍ക്ക് മാത്രമാവും ആമസോണിന്‍റെ നയം പ്രശ്നമാവുക. എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് സംബന്ധിച്ച് മെയിലുകള്‍ നല്‍കി വരുകയാണെന്നും ആമസോണ്‍ അറിയിച്ചു.

ലോകത്ത് മൊത്തമായി 300 മില്യണ്‍ ഉപഭോക്താക്കളാണ് തങ്ങള്‍ക്കുളളതെന്നും അവരില്‍ നല്ല ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവും പുതിയ തീരുമാനം നടപ്പാക്കുകയെന്നും ആമസോണ്‍ അറിയിച്ചു.