ആറ് വയസ്സുകാരന്‍ റയാന്‍റെ കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ക്ക് യൂട്യൂബില്‍ ലക്ഷങ്ങളാണ് ആരാധകരായുളളത്.

ദില്ലി: യൂട്യൂബ് ചാനലിലൂടെ കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്ന റയാന്‍ എന്ന കൊച്ചു മിടുക്കന്‍റെ പേരില്‍ കളിപ്പാട്ടങ്ങളെ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാന്‍ വാള്‍മാര്‍ട്ട് തയ്യാറെടുക്കുന്നു. കുട്ടിക്കായുളള മാധ്യമ സ്ഥാപനം പോക്കറ്റ് വാച്ചുമായി വാള്‍മാര്‍ട്ട് ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആറ് വയസ്സുകാരന്‍ റയാന്‍റെ കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ക്ക് യൂട്യൂബില്‍ ലക്ഷങ്ങളാണ് ആരാധകരായുളളത്. യൂട്യൂബില്‍ റയാന്‍ പതിവായി കളിപ്പാട്ടങ്ങളുടെ റിവ്യൂകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. 

യുഎസ്സിലെ 2,500 സ്റ്റോറുകള്‍ വഴി റയാന്‍ വേള്‍ഡ് എന്ന പേരില്‍ വാള്‍മാര്‍ട്ട് കളിപ്പാട്ടങ്ങള്‍ വില്‍ക്കും. ഇതിനോടൊപ്പം വാള്‍മാര്‍ട്ട് ഡോട്ട് കോമിലൂടെയും ആഗസ്റ്റ് ആറ് മുതല്‍ കളിപ്പാട്ടങ്ങള്‍ ആമസോണ്‍ വില്‍പ്പന നടത്തും. റയാന്‍ എന്ന കൊച്ചു മിടുക്കന്‍റെ പേരിലുളള ആറ് യൂട്യൂബ് ചാനലുകളുണ്ട്. ഇവയിലൂടെ ഒരു ബില്യണ്‍ ആളുകളാണ് മാസം റയാന്‍റെ കളിപ്പാട്ട റിവ്യൂ കാണാറുളളത്.