മുംബൈ: ഇ -കൊമേഴ്സ് രാജാക്കന്മാരായ ആമസോണിന്‍റെ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' ഷോപ്പിങ് ഉത്സവം ഈ മാസം 10 മുതല്‍ 15 വരെ നടക്കും. ഷോപ്പിങ് ഉത്സവത്തില്‍ വന്‍ ഓഫറുകളും വിലക്കിഴിവും ഉണ്ടാകും.

ആമസോണ്‍ പ്രൈം അംഗത്വമുളളവര്‍ക്ക് ഒന്‍പതിന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങും. എസ്ബിഐ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. 

ടിവി, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഉല്‍പ്പന്ന നിരയ്ക്ക് ഫെസ്റ്റിവല്‍ പ്രകാരം ഇളവുകള്‍ ലഭിക്കും.