ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ നിലനിൽക്കുന്ന ജോസ് ആലുക്കാസിന്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കും.
കൊച്ചി: ചലചിത്ര താരം ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ നിലനിൽക്കുന്ന ജോസ് ആലുക്കാസിന്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കും.
കുട്ടിക്കാലം മുതൽ കാണുന്ന ബ്രാൻഡാണ് ജോസ് ആലുക്കാസ്. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്ക് ഉള്ള സ്ഥാനത്തെ ബ്രാൻഡ് നന്നായി മനസ്സിലാക്കുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും, മാറുന്ന രുചികളോടും ജീവിതശൈലികളോടും ഒപ്പം മുന്നേറുന്ന സമീപനമാണ് ജോസ് ആലുക്കാസിലേക്ക് ആകർഷിച്ചതെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മുൻനിര താരങ്ങളിലൊരാളാണ് ഇന്ന് ദുൽഖർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലുടനീളം സാന്നിധ്യമുറപ്പിച്ച ദുൽഖർ സൽമാൻ, ആധുനിക ദക്ഷിണേന്ത്യൻ കാഴ്ചപ്പാടിൻ്റെ പ്രതിനിധിയാണ് എന്നുതന്നെ പറയാം. വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ദുൽഖർ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവാരം ഉയർത്തുകയും ശരിയായ രീതിയിൽ വിശ്വാസം നേടുകയും ചെയ്യുന്നതാണ് ജോസ് ആലുക്കാസിൻ്റെ വളർച്ചയുടെ അടിത്തറ. വ്യവസായത്തിൽ മാനദണ്ഡമാക്കുന്നതിനു മുൻപേ തന്നെ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണം സ്വീകരിച്ചത് ആ സമീപനത്തിൻ്റെ ഭാഗമാണ്. വ്യക്തമായ ദർശനത്തോടെയുംസൂക്ഷ്‌മതയോടെയും മുന്നേറുന്ന ദുൽഖർ സൽമാൻ്റെ പ്രൊഫഷണൽ യാത്ര, ഞങ്ങൾ വർഷങ്ങളായി നിർമ്മിച്ചെടുത്ത ബ്രാൻഡ് മൂല്യങ്ങളോട് പൂർണ്ണമായും ഒത്തുചേരുന്നു.” എന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു
ബ്രാൻഡിൻ്റെ സാന്നിധ്യം വിപുലീകരിക്കുകയും കൂടുതൽ ആധുനികവും വൈവിധ്യമാർന്നതുമായ ഉപഭോക്തൃ വിഭാഗങ്ങളോട് സംവദിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ സഹകരണം. വിവിധ പ്രായത്തിലുള്ളവരെയും പ്രദേശങ്ങളെയും സ്വാഭാവികമായി ബന്ധിപ്പിക്കുന്ന ദുൽഖറിൻ്റെ സ്വാധീനം, ഞങ്ങളുടെ ഉപഭോക്തൃ കാഴ്‌ചപ്പാടിനോട് സമാനമാണ്. വിശ്വാസ്യത നിലനിർത്തിക്കൊണ്ട് പ്രസക്തിയോടെ മുന്നേറാനുള്ള ഞങ്ങളുടെ ശേഷിയെ ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു
വെള്ളിത്തിരയിലായാലും അതിന് പുറത്തായാലും ദുൽഖർ സൽമാൻ പ്രകടിപ്പിക്കുന്ന ലളിതമായ ശൈലിയും മിതമായ ആത്മവിശ്വാസവും, ഇന്നത്തെ ജോസ് ആലുക്കാസ് സ്വീകരിക്കുന്ന കാഴ്‌ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ്. ഡിസൈൻ, നിർമാണ കൃത്യത തുടങ്ങിയവയെല്ലാം സ്വാഭാവികമായി സംവേദിക്കാൻ അനുവദിക്കുന്ന സമീപനമാണ് ഇന്ന് ബ്രാൻഡ് പിന്തുടരുന്നതെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു


