ബാങ്ക് ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കും
ചെന്നൈ: മെയ് 30 മുതല് ബാങ്ക് ജീവനക്കാര് 48 മണിക്കൂര് സമരം നടത്തുമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐഇബിഎ) പ്രഖ്യാപിച്ചു. മെയ് 30 രാവിലെ ആറ് മണിമുതലാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സും (യു.എഫ്.ബി.യു) പണിമുടക്കിന് നിര്ദ്ദേശം നല്കി.
ബാങ്ക് മാനേജ്മെന്റ്, ചീഫ് ലേബര് കമ്മീഷന് (സെന്ട്രല്) എന്നിവയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന് ബാങ്ക്സ് അസോസിയേഷന് (ഐബിഎ) സമരത്തിനുളള നോട്ടീസ് നല്കി. മൊത്തം ഒന്പത് ബാങ്ക് യൂണിയനുകളാണ് പണിമുടക്കിന് നോട്ടീസ് നല്കിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില് സര്ക്കാരില് സമ്മര്ദ്ദം സൃഷ്ടിക്കാനാണ് പണിമുടക്ക് നടത്തുന്നത്.
