ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്( ബിഎഫ്‍ഡി) കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് (സിഎഫ്‍ഡി) എന്നീ നിക്ഷേപ പദ്ധതികളെ താരതമ്യപ്പെടുത്താം

കൊച്ചി: ഇന്ന് നിക്ഷേപകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി എവിടെ പണം നിക്ഷേപിക്കണമെന്നറിയാത്തതാണ്. തങ്ങള്‍ കാലങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിച്ച പണം മുടക്കുമ്പോള്‍ സൂഷ്മത ഏറ്റവും അത്യന്താപേക്ഷിതമാണ്. ഇവിടെ നമ്മള്‍ക്ക് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്( ബിഎഫ്‍ഡി) കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് (സിഎഫ്‍ഡി) എന്നീ നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം.

ബാങ്ക് എഫ്‍ഡികള്‍

ഏറ്റവും സുരക്ഷിതമായ ഡിപ്പോസിറ്റ് മാര്‍ഗമാണ് ബാങ്ക് ഫിക്ഡ് ഡിപ്പോസിറ്റുകള്‍. നിക്ഷേപകന് സാധാരണ സേവിങ്സ് ബാങ്ക് നിക്ഷേപത്തെക്കാള്‍ താരതമ്യേന ഉയര്‍ന്ന തുക കാലാവധി കഴിയുമ്പോള്‍ തിരികെ ലഭിക്കും. ബാങ്ക് എഫ്‍ഡികള്‍ ബോണ്ടുകള്‍ക്ക് സമമാണ്. ബാങ്കുകള്‍ തുടക്കത്തില്‍ പറയുന്ന പലിശയനുസരിച്ചുളള തുക അവര്‍ കാലാവധിക്ക് ശേഷം നിങ്ങള്‍ക്ക് നല്‍കും

കോര്‍പ്പറേറ്റ് എഫ് ഡികള്‍

ഇന്‍വെസ്റ്റര്‍മാര്‍ക്ക് അതാത് കമ്പനികള്‍ വിതരണം ചെയ്യുന്ന കടപ്പത്രമാണ് കോര്‍പ്പറേറ്റ് എഫ്‍ഡി. പേമെന്‍റ് കമ്പനിയുടെ കാലാകാലങ്ങളിലെ സാമ്പത്തിക പ്രകടനത്തെ ആശ്രയിച്ചിരിക്കും. കമ്പനിയുടെ ബിസിനസ് ഓപ്പറേഷന്‍സ് അനുസരിച്ചാവും കോര്‍പ്പറേറ്റ് എഫ്‍ഡിയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം. ഇവ വളരെ റിസ്ക് ഉള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ്. കാലവധിക്ക് ശേഷമുളള തുകയെക്കുറിച്ച് മുന്‍കൂട്ടിയുളള പ്രവചനം അസാധ്യം. എങ്കിലും നന്നായി പ്രകടനം നടത്തുന്ന കമ്പനികളുടെ എഫ്‍ഡികള്‍ വാങ്ങുന്നത് വളരെ വലിയ തുക സമ്പാദ്യമായി നിങ്ങളുടെ പോക്കറ്റിലേക്ക് എത്തിക്കും.