0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്

ദില്ലി: വിവിധ പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. 

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ പലിശ നിരക്കുകളില്‍ 0.05 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് വരുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏതാനും ദിവസം മുന്‍പ് വായ്പ പലിശ നിരക്കുകളില്‍ 0.20 ശതമാനത്തിന്‍റെ വര്‍ദ്ധനവ് വരുത്തിയിരുന്നു.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ പലിശ നിരക്കുകളില്‍ 0.15 ശതമാനത്തിന്‍റെ വര്‍ദ്ധനയും നടപ്പാക്കി.