മുംബൈ: ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ അിതന്‍റെ കോപ്പി എന്നിവ സമര്‍പ്പിച്ച് ഇനി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാകില്ല. ആധര്‍ കാര്‍ഡ് സമര്‍പ്പിക്കുന്നതോടൊപ്പം ഒടിപി വെരിഫിക്കേഷനോ ബയോമെട്രിക് വെരിഫിക്കേഷനോ നടത്തി മാത്രമേ ബാങ്കുകള്‍ കെവൈസി(Know Your coustomer) ആവശ്യങ്ങള്‍ക്കോ ബാങ്കിങ് ഇടപാടുകള്‍ക്കോ ആധാര്‍ കാര്‍ഡ് സ്വീകരിക്കുകയുള്ളൂ.

ഇതോടെ ഓടിപി അല്ലെങ്കില്‍ ബോയമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ബാങ്കുകളി‍ല്‍ ഒരാള്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ. യുഎഡിഎഐ(Unique Identification Authority of India ) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐയും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

മേല്‍പറഞ്ഞ വെരിഫിക്കേഷന്‍ നടത്താതെ ഏതെങ്കിലും ബാങ്കുകള്‍ അക്കൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ബാങ്ക് ഉത്തരവാദിയായിരിക്കും. വെരിഫിക്കേഷന്‍ ഇല്ലാതെ ആരുടെയെങ്കിലും ആധാര്‍ ഉപയോഗിച്ച് ബാങ്കുകളില്‍ അക്കൗണ്ടാ ആരംഭിച്ചാല്‍ ആധാര്‍ ഉടമയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ല. ഇതുവഴിയുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ഉത്തരവാദിത്തവും ബാങ്കില്‍ നിക്ഷിപ്തമായിരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.