വ്യവസായ വകുപ്പിന് കീഴിലെ പാർക്കിന്‍റെ ഭൂമി എക്സൈസ് വകുപ്പിന് എങ്ങനെ അനുവദിക്കാനാവും എന്നതിനും അധികൃതർക്ക് ഉത്തരം നല്‍കുന്നില്ല

തിരുവനന്തപുരം: ക്രിന്‍ഫ്ര പാര്‍ക്കില്‍ ബ്രൂവറി (ബിയര്‍ നിര്‍മ്മാണശാല) അനുവദിക്കാനുളള തീരുമാനമെടുത്ത് മൂന്നാഴ്ച കഴിയുമ്പോഴും ഇതുവരെ സർക്കാർ സൈറ്റിൽ ഈ ഉത്തരവ് മാത്രം ഇല്ല. ഇതോടെ സര്‍ക്കാര്‍ ഉത്തരവിനെ സംബന്ധിച്ച് ദുരൂഹതയേറുകയാണ്. ക്രിന്‍ഫ്ര പാര്‍ക്കിലെ 10 ഏക്കര്‍ ഭൂമിയിലാണ് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഈ മാസം ആദ്യ ഇറങ്ങിയ ഇത് സംബന്ധിച്ച 658 ആം നമ്പർ ഉത്തരവ് ഇപ്പോഴും സർക്കാർ സൈറ്റിൽ പ്രത്യക്ഷപ്പട്ടിട്ടില്ല. പവർ ഇൻഫ്രാടെക് കമ്പനിക്ക് ബ്രൂവറി അനുവദിച്ച ഈ ഉത്തരവാണ് ഏറ്റവും വിവാദമായിരിക്കുന്നതും.

വ്യവസായ വകുപ്പിന് കീഴിലെ പാർക്കിന്‍റെ ഭൂമി എക്സൈസ് വകുപ്പിന് എങ്ങനെ അനുവദിക്കാനാവും എന്നതിനും അധികൃതർക്ക് ഉത്തരം നല്‍കുന്നില്ല.

തത്വത്തിൽ അനുമതി മാത്രമാണ് നൽകിയതെന്നും വേണമെങ്കിൽ അന്തിമ ലൈസൻസ് നിഷേധിക്കാനാകുമെന്നുമാണ് സർക്കാർ വാദിക്കന്നത്. അപ്പോഴാണ് പത്തേക്കർ ഭൂമി അനുവദിച്ചെന്നുകൂടി ഈ ഉത്തരവിൽ സർക്കാർ എഴുതിച്ചേർത്തിരിക്കുന്നതും.