ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളില്‍ നിന്നാണ് ബെംഗളൂരുവിനെ തെരഞ്ഞെടുത്തത്. 

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ബെംഗളൂരു കരസ്ഥമാക്കി. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്‍റം ഇന്‍ഡെക്സാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്. 

ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളില്‍ നിന്നാണ് ബെംഗളൂരുവിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദിനാണ് രണ്ടാം സ്ഥാനം. ദില്ലി, പൂനെ, ചെന്നൈ എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.