ദില്ല: ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ആകര്‍ഷകമാക്കി ബിഎസ്എന്‍എല്‍ അവരുടെ പുതിയ എഫ്‍ടിടിഎച്ച് (ഫൈബര്‍ ടു ദി ഹോം) പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് 100 എംബിപിഎസ് വേഗത വരെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. തല്‍ക്കാലം തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാവും സേവനം ലഭിക്കുക.

പുതിയതായി പ്രഖ്യാപിച്ച പല ഓഫറുകളിലും രാത്രി സേവനങ്ങള്‍ സൗജന്യമോ, ഇളവുകളോട് കൂടിയവയോ ആണ്. 999 രൂപയുടെ പ്ലാനിന് 60 എംബിപിഎസ് വേഗതയും 250 ജിബി നെറ്റും ലഭിക്കും. 4,999 രൂപയുടെ ഓഫറിന് 100 എംബിപിഎസ് വേഗതയും 1500 ജിബി നെറ്റും ലഭിക്കും. 1299,1699 എന്നിവയാണ് മറ്റ് ഓഫറുകള്‍.