Asianet News MalayalamAsianet News Malayalam

ബജറ്റ് അവതരണം തുടങ്ങി; നവകേരളനിർമാണത്തിന് ഊന്നൽ

നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രളയാനന്തര കേരളത്തിന്‍റെ വികസന വഴിയിൽ ഏറെ നിർണായകമാകുന്ന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

budget speech started by thomas issac
Author
Thiruvananthapuram, First Published Jan 31, 2019, 9:07 AM IST

തിരുവനന്തപുരം: പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക. 

ബജറ്റ് അവതരണം നവോത്ഥാനത്തിലൂടെ

നവോത്ഥാനമുന്നേറ്റങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. പ്രളയക്കെടുതി നേരിടാനുണ്ടായ ഐക്യം തകരുന്നതാണ് കണ്ടതെന്ന് ഐസക് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ, കേരളത്തിന്‍റെ നവോത്ഥാനമുന്നേറ്റങ്ങളെ തകർക്കുന്നതായിരുന്നു. 

'നരന് നരൻ അശുദ്ധവസ്തു പോലും' എന്ന ആശാന്‍റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ നൂറാം വാർഷികത്തിൽ അഭിവാദനങ്ങളർപ്പിച്ചു ഐസക്.

സ്ത്രീകൾ പ്രതിരോധത്തിന്‍റെ വൻമതിൽ തീർത്തു, സ്ത്രീകൾ പാവകളല്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അത്. അതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തിക പുനർനിർമാണം ഉറപ്പാക്കുന്ന ബജറ്റാകും ഇതെന്നും തോമസ് ഐസക് പറഞ്ഞു.

നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതിൽച്ചിത്രങ്ങൾ വരയ്ക്കും. ലളിതകലാഅക്കാദമി മുൻകൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളിലൊരാൾക്ക് വർഷത്തിലൊരിക്കൽ ദാക്ഷായണി വേലായുധന്‍റെ പേരിലുള്ള ഒരു പുരസ്കാരം നൽകും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു. 

Updating....

Follow Us:
Download App:
  • android
  • ios