ദില്ലി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോഡ് അടുത്ത മാസം ആദ്യം മുതല്‍ കാറുകളുടെ വില കൂട്ടാന്‍ തീരുമാനിച്ചു. വിവിധ മോഡലുകള്‍ക്ക് രണ്ട് ശതമാനം വരെയായിരിക്കും വിലകൂട്ടുന്നത്. നിര്‍മ്മാണ ചിലവിലെ വര്‍ദ്ധനയാണ് കമ്പനി കാരണമായി പറയുന്നത്. 4.65 ലക്ഷം എക്സ് ഷോറൂം വിലയുള്ള ഫിഗോ മുതല്‍ 65 ലക്ഷം വരെ വിലയുള്ള കാറുകളാണ് ഫോഡ് രാജ്യത്ത് വിപണിയിലിറക്കുന്നത്. ഇവയ്ക്ക് ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വില വര്‍ദ്ധിക്കുമെന്നാണ് ഔദ്ദ്യോഗികമായിത്തന്നെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യം മുതല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വില കൂട്ടുമെന്ന് വോള്‍വോയും അറിയിച്ചിരുന്നു. ഹോണ്ട കാറുകള്‍ക്കും 10,000 രൂപ വരെ വില വര്‍ദ്ധനവുണ്ടാകും. രണ്ട് ശതമാനം വരെ വില വര്‍ദ്ധനവാണ് ബി.എം.ഡബ്ല്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.