കയറ്റുമതി നിയന്ത്രണങ്ങള്‍ കുറയ്ക്കുക, തിടുക്കത്തിലുളള തീരുമാനങ്ങള്‍ ഒഴിവാക്കുക, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ആധുനികവല്‍ക്കരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വ്യാപാരവും തുടങ്ങിയ അനേകം നിര്‍ദ്ദേശങ്ങളാണ് കാര്‍ഷിക കയറ്റുമതി നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ദില്ലി: ആഗോള വിപണിയില്‍ ഇന്ത്യയില്‍ നിന്നുളള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കാര്‍ഷിക കയറ്റുമതി നയം കേന്ദ്ര മന്ത്രിസഭ ഈ ആഴ്ച്ച പരിഗണിക്കുമെന്ന് സൂചന. വാണിജ്യമന്ത്രാലയം നയത്തിന്‍റെ അന്തിമരൂപം തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറിയിട്ടുണ്ട്. 

നയത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെക്കുറിച്ചും നിര്‍ദ്ദേശങ്ങളുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കയറ്റുമതി നിയന്ത്രണങ്ങള്‍ കുറയ്ക്കുക, തിടുക്കത്തിലുളള തീരുമാനങ്ങള്‍ ഒഴിവാക്കുക, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ആധുനികവല്‍ക്കരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വ്യാപാരവും തുടങ്ങിയ അനേകം നിര്‍ദ്ദേശങ്ങളാണ് കാര്‍ഷിക കയറ്റുമതി നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കയറ്റുമതി നയം നടപ്പാക്കുന്നതിലൂടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതിലൂടെ കയറ്റുമതി കൂട്ടാനുമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിലൂടെ ഗ്രാമീണ മേഖലയിലെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.