7.6 ശതമാനമായിരുന്ന പലിശ നിരക്കിലാണ് 0.4 ശതമാനത്തിന്‍റെ വര്‍ദ്ധന വരുത്തിയത്. പ്രൊവിഡന്‍റ് ഫണ്ട്, ജിപിഎഫ് വായ്പകള്‍ എന്നിവയ്ക്കാണ് പലിശ വര്‍ദ്ധന ബാധകമാകുക.  

ദില്ലി: ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് അടക്കമുളള സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ എട്ട് ശതമാനമായി ഉയര്‍ത്തി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലേക്കാണ് വര്‍ദ്ധന. 

7.6 ശതമാനമായിരുന്ന പലിശ നിരക്കിലാണ് 0.4 ശതമാനത്തിന്‍റെ വര്‍ദ്ധന വരുത്തിയത്. പ്രൊവിഡന്‍റ് ഫണ്ട്, ജിപിഎഫ് വായ്പകള്‍ എന്നിവയ്ക്കാണ് പലിശ വര്‍ദ്ധന ബാധകമാകുക. 

കേന്ദ്ര ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കും ഈ പലിശ നിരക്ക് ബാധകമാകും. അടുത്തിടെ പബ്ലിക്ക് പ്രൊവിഡന്‍റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.