സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയര്‍ന്നു കഴിഞ്ഞ മാസം വരെ 140 രൂപയായിരുന്ന വില റംസാന്‍ വിപണി സജീവമായതോടെ 200 കടന്നു.

ഇറച്ചിക്കോഴിയുടെ വില കഴിഞ്ഞ മാസംവരെ 140 മുതല്‍ 160 രൂപവരെയായിരുന്നു. എന്നാല്‍ നോംന്പുകാലമായതോടെ വില 200 കടന്നു. ഇറച്ചിക്കോഴികളെ വളര്‍ത്തുന്ന ഫാമില്‍ വേനല്‍ക്കാലത്തെ അസഹ്യമായ ചൂടുകാരണം കോഴികള്‍ വ്യാപകമായി ചത്തുപോയതുകൊണ്ട് ഈ സീസണില്‍ വേണ്ടത്ര കോഴികള്‍ വിപണിയില്‍ എത്തിയില്ലെന്നും ഇതാണ് വിലവർദ്ദിക്കാന്‍ കാരണമെന്നുമാണ് വ്യാപാരികളുടെ നിലപാട്.

റംസാന്‍ വിപണി സജീവമായതോടെ ഇറച്ചിക്ക് ആവിശ്യക്കാര്‍ ഏറിയിരിക്കുന്ന അവസരം വ്യാപാരികള്‍ മുതലെടുക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വില ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ തന്നെ നല്‍കുന്ന സൂചന.

എന്നാല്‍ മാടുകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മാടുകളുടെ വരവ് നിലച്ചത് ബീഫിന്‍റെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് ഇതും ഇറച്ചിക്കോഴികളുടെ വിലവര്‍ദ്ധനയ്ക്ക് ആക്കം കൂട്ടി.