കൊച്ചി: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 60 രൂപയാണ് ഇന്നത്തെ വില. വില്‍പന കുറഞ്ഞതോടെയാണ് വില കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതമായത്. നോട്ട് പ്രതിസന്ധി തുടങ്ങിയത് മുതലാണ് കോഴിവില കുറയാന്‍ തുടങ്ങിയത്. ചൂട് കൂടിയതോടെ പലര്‍ക്കും കോഴിയിറച്ചിയോട് പ്രിയം കുറഞ്ഞു. ഇതോടെ വില്‍പന കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞയാഴ്ച 130 രൂപയുണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 60 രൂപയായി കുറഞ്ഞത്. നിലവില്‍ ഫാമുകളിലുള്ള സ്‌റ്റോക്ക് തീരുന്നത് വരെ വില കുറച്ച് വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം. ചൂട് കൂടുന്നത് ഏറെ ആശങ്കയോടെയാണ് കച്ചവടക്കാര്‍ കാണുന്നത്.
