Asianet News MalayalamAsianet News Malayalam

എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്നുമായി സിപ്‌ല

Cipla gets USFDA approval for HIV drug
Author
First Published Jan 29, 2018, 11:59 PM IST

ദില്ലി: രാജ്യത്തെ പ്രമുഖ മരുന്ന് ഉത്പാദകരായ സിപ്‌ലയ്ക്ക് എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് ഉത്പാദിപ്പിക്കാന്‍ അനുമതി. യു.എസ് ഹെല്‍ത്ത് റെഗുലേറ്റര്‍ ആണ് സിപ്‌ലയ്ക്ക് മുതിര്‍ന്നവരിലെ എച്ച്‌ഐവി-വണ്‍ രോഗബാധയ്ക്കുള്ള ടെനോഫോവിര്‍ ഡിസോപ്രോക്‌സില്‍ ഫ്യൂമറേറ്റ് ടാബ്ലറ്റുകളുണ്ടാക്കാന്‍ അനുമതി നല്‍കിയത്. 

1935-ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സിപ്‌ല ലോകമെമ്പാടുമുള്ള നൂറിലേറെ രാജ്യങ്ങളില്‍ ഇപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മാത്രം എട്ട് മരുന്ന് ഉല്‍പാദനയൂണിറ്റുകളാണ് കമ്പനിക്കുള്ളത്. കാല്‍ലക്ഷത്തിലേറെ ജീവനക്കാരും സിപ്‌ലയ്ക്കുണ്ട്.
 

Follow Us:
Download App:
  • android
  • ios