കേരള ബാങ്ക് രൂപീകരണത്തിനായി റിസർവ്വ് ബാങ്ക് മുന്നോട്ട് വെച്ച 19 നിർദ്ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാൻ ഓർഡിനൻസ് ഇറക്കില്ല.
തിരുവനന്തപുരം: കേരള ബാങ്കിൻറെ രൂപീകരണത്തിൻറെ ഭാഗമായി 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിക്കാൻ സർക്കാർ തീരുമാനം. കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ സംസ്ഥാനം ചേരും.
കേരള ബാങ്ക് രൂപീകരണത്തിനായി റിസർവ്വ് ബാങ്ക് മുന്നോട്ട് വെച്ച 19 നിർദ്ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാൻ ഓർഡിനൻസ് ഇറക്കില്ല. അതേസമയം യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ ഒപ്പം കൊണ്ടു വരികയാണ് സർക്കാറിന്റെ വെല്ലുവിളി.
തർക്കങ്ങൾക്കൊടുവിലാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരാൻ കേരളം തീരുമാനിച്ചത്. പക്ഷെ ചില ആശങ്കകളും നിർദ്ദേശങ്ങളും കൂടി കേന്ദ്രത്തിന് മുന്നിൽവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
