11,000 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന 400 കോടിയുടെ നിക്ഷേപം നടത്തിയ പദ്ധതിയാണിത്. നിലവില്‍ ലുലു സൈബര്‍ ടവര്‍ ഒന്നില്‍ 4,000 പേര്‍ വിവിധ കമ്പനികളിലായി തൊഴിലെടുക്കുന്നുണ്ട്.

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ലുലു സൈബര്‍ ടവര്‍ 2 നാളെ തുറക്കുന്നു. ആകെ 20 നിലകളാണ് കൊച്ചി ലുലു സൈബര്‍ പാര്‍ക്കിനുണ്ടാവുക. ആദ്യ എട്ട് നിലകളില്‍ കാര്‍ പാര്‍ക്കും, ഒരു നിലയിൽ ഫുഡ് കോർട്ടും 11 നിലകളില്‍ ഐടി പാര്‍ക്ക് സൗകര്യവുമായാണ് ലുലു സൈബര്‍ പാര്‍ക്ക് 2 വരുന്നത്.

11,000 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന 400 കോടിയുടെ നിക്ഷേപം നടത്തിയ പദ്ധതിയാണിത്. നിലവില്‍ ലുലു സൈബര്‍ ടവര്‍ ഒന്നില്‍ 4,000 പേര്‍ വിവിധ കമ്പനികളിലായി തൊഴിലെടുക്കുന്നുണ്ട്. ആദ്യ നിക്ഷേപകരായി രണ്ട് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ എത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി പറഞ്ഞു.