Asianet News MalayalamAsianet News Malayalam

ആമസോണ്‍, ഫ്ലിപ്‍കാര്‍ട്ട് മാതൃകയില്‍ ഓൺലൈൻ ആകാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

  • ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കാനാണ് തീരുമാനം
consumer fed to start online stores like amazon and flipkart
Author
First Published Jun 27, 2018, 11:22 AM IST

തിരുവനന്തപുരം :  ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ ഉപയോക്താവിന് വീട്ടിലേക്ക് എത്തിച്ച് നല്‍കി കണ്‍സ്യൂമര്‍ഫെഡ് സേവനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കാനാണ് തീരുമാനം. പിന്നീട് മറ്റ് ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കും. ആമസോണ്‍, ഫ്ലിപ്‍കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഭീമന്മാരെ മാതൃകയാക്കിയാണ് കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ആകുന്നത്. 

ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാന്‍ സാധിക്കും. കൺസ്യൂമർഫെഡ് ജീവനക്കാർ സാധനങ്ങൾ വാഹനത്തിൽ വീട്ടിലെത്തിക്കും ഈ വർഷം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തായിരിക്കും കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുക. 

പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വിൽപനകേന്ദ്രങ്ങളെയെങ്കിലും ഓൺലൈൻ വിപണനശൃംഖലയുമായി ബന്ധിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്തെ 57 മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. വിറ്റുവരവിൽ 10 ശതമാനമെങ്കിലും ഓൺലൈൻ വിപണനത്തിലൂടെ സമാഹരിക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് നീക്കം.  കൺസ്യൂമർഫെഡിന്റെ ഐടി വിഭാഗത്തിനാണു സോഫ്റ്റ്‌വെയർ നിർമാണത്തിന്റെ ചുമതല. കൺസ്യൂമർഫെഡിനു വേണ്ടി ഐടി വിഭാഗം നേരത്തേ തയാറാക്കിയ ബീബീ അക്കൗണ്ടിങ് പോർട്ടലിന് പിന്നിലും ഇവര്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചത്. 

Follow Us:
Download App:
  • android
  • ios