മുന്‍പ് സിറിയന്‍ യുദ്ധത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി കുക്ക് ഫോര്‍ സിറിയ എന്ന പേരില്‍ സുരേഷ് പിളളയും സംഘവും ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു

തിരുവനന്തപുരം: റാവിസ് ഹോട്ടല്‍ എക്സിക്യൂട്ടിവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുളള മലയാളി ഷെഫുകളുടെ കൂട്ടായ്മ കേരളക്കരയിലെ പ്രളയക്കെടുതികള്‍ നേരിടാനായി ഒന്നിക്കുന്നു. പ്രളയക്കെടുതിക്കായുളള ധനസമാഹരണത്തിന് കുക്ക് ഫോര്‍ കേരള എന്ന പേരില്‍ ഈ കൂട്ടായ്മ ഒരു ക്യാംപയിന്‍ സംഘടിപ്പാക്കാനൊരുങ്ങുകയാണ്. 

ജോലി ചെയ്യുന്ന റസ്റ്റോറന്‍റിലോ കമ്മ്യൂണിറ്റിയിലോ ഫുഡ് ഫെസ്റ്റിവല്‍, തീം ഡിന്നര്‍, ഓണ സദ്യ എന്നിവ സംഘടിപ്പിച്ച് അതിലൂടെ നേടിയെടുക്കുന്ന ലാഭം സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുകയാണ് കുക്ക് ഫോര്‍ കേരള ക്യാംപയിന്‍റെ ലക്ഷ്യം. മുന്‍പ് സിറിയന്‍ യുദ്ധത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി കുക്ക് ഫോര്‍ സിറിയ എന്ന പേരില്‍ സുരേഷ് പിളളയും സംഘവും യൂറോപ്പില്‍ ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു.