പാചക വാതക വില കൂടി

ദില്ലി: സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന്‍റെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. സിലണ്ടറിന് 2.89 രൂപയാണ് കൂടിയത്. 

സബ്സിഡിയില്ലാത്ത പാചക വാതക സിലണ്ടറിന് 59 രൂപയാണ് കൂടിയത്. ഇതോടെ സബ്സിഡിയുളള പാചക വാതക സിലണ്ടറിന് ദില്ലിയില്‍ 502.40 രൂപയായി ഉയര്‍ന്നു.