Asianet News MalayalamAsianet News Malayalam

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില റെക്കോർഡ് തകർച്ചയിൽ. കഴിഞ്ഞ എട്ട് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിയായ ബാരലിന് 65.25 ഡോളറിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ തകർച്ചക്ക് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല.

Crude Oil prices drop most in 3 years
Author
Jiddah Saudi Arabia, First Published Nov 14, 2018, 2:46 PM IST

ജിദ്ദ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില റെക്കോർഡ് തകർച്ചയിൽ. കഴിഞ്ഞ എട്ട് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിയായ ബാരലിന് 65.25 ഡോളറിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ തകർച്ചക്ക് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല.

കഴിഞ്ഞ മാർച്ച് മാസത്തെ വിലയുമായി മാത്രം താരതമ്യം ചെയ്യുന്പോൾ ഏഴ് ശതമാനമാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെൻഡ് ക്രൂഡിന്‍റെ വിലയിടിഞ്ഞത്. എണ്ണയുടെ ആവശ്യകത അടുത്ത വർഷം കുറയുമെന്ന ഒപെക് കൂട്ടായ്മയുടെ പ്രവചനത്തെ തുടർന്നാണ് വിലയിടിവിന് കാരണമായത്. വില ഉയരുന്നത് നിയന്ത്രിക്കാൻ അടുത്ത വർഷം ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തമ്മിൽ ധാരണയായതായി സൗദി ഊർജ്ജ മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ക്രൂഡ് ഓയിൽ വില.ഒക്ടോബറിൽ നിന്ന് 28 ശതമാനം വിലയിടിവാണ് അമേരിക്കയുടെ എണ്ണ വിലയിലും പ്രകടമായത്. ഇറാൻ ഉൾപ്പടെ എട്ട് രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം അമേരിക്ക ആറ് മാസത്തേക്ക് മരവിപ്പിച്ചതും വില കുറയുന്നതിന് കാരണമായി.

എന്നാൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചിട്ടില്ല. രൂപയുടെ മൂല്യം മെച്ചപ്പെട്ടാത്തതാണ് കാരണം. 80 രൂപക്കടുത്താണ് രാജ്യത്ത് പെട്രോൾ വില.

Follow Us:
Download App:
  • android
  • ios