മലയാളിയെ സംബന്ധിച്ചിടത്തോളം ഊര്‍ജദായിനി ആയ ഔഷധണാണ് ദശമൂലാരിഷ്ടം.   ഇതിനു പുറമേ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു.

മലയാളിയുടെ ഓര്‍മയില്‍ ആദ്യം എത്തുന്ന അരിഷ്ടമാണ് ദശമൂലാരിഷ്ടം. മലയാളി തളര്‍ന്നപ്പോഴെല്ലാം ഊര്‍ജം പകര്‍ന്ന് കര്‍മോ•ുഖനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഔഷധങ്ങളിലൊന്ന്. 66 മരുന്നുകളും ശര്‍ക്കരയും തേനും ചേര്‍ത്താണ് ദശമൂലാരിഷ്ടം നിര്‍മിക്കുന്നത്. ദശമൂലവും മറ്റു പ്രധാനപ്പെട്ട ഔഷധദ്രവ്യങ്ങളും ഇതില്‍ ചേരുന്നു.

മലയാളിയെ സംബന്ധിച്ചിടത്തോളം ഊര്‍ജദായിനി ആയ ഔഷധമാണ് ദശമൂലാരിഷ്ടം. ഇതിനു പുറമേ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു. ദശമൂലാരിഷ്ടമുപയോഗിച്ച് ചികില്‍സിക്കാവുന്ന രോഗങ്ങളുടെ നീണ്ട പട്ടിക ഭൈഷജ്യരത്‌നാവലിയില്‍ പറഞ്ഞിട്ടുണ്ട്. 

രുചിയും വിശപ്പും വര്‍ധിപ്പിക്കുവാനും, മലമൂത്രവിസര്‍ജനം തൃപ്തികരമാക്കാനും, ശ്വാസകോശത്തെ രോഗവിമുക്തമാക്കാനും, വൃക്കകളില്‍ കല്ലുകളുണ്ടാകുന്നതിനെ തടയാനും, പ്രസവാനന്തര ക്ഷീണത്തെ അകറ്റാനും ദശമൂലാരിഷ്ടം ഉത്തമമാണ്.

35 ദിവസത്തോളം എടുത്താണ് ദശമൂലാരിഷ്ടം നിര്‍മിക്കുന്നത്. കഷായത്തില്‍ തേനും ശര്‍ക്കരയും ചേര്‍ത്ത് 30 ദിവസത്തോളം വലിയ ടാങ്കുകളില്‍ സൂക്ഷിക്കുന്നതാണ് സന്ധാനപ്രക്രിയ. ഗുണമേന്‍മ വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ ലാബില്‍ പരിശോധനയുമുണ്ട്. 

ഒരു ഔണ്‍സ് ദശമൂലാരിഷ്ടം ദിവസേന സേവിക്കുക വഴി ക്ഷീണം അകറ്റി ശരീരത്തിന് ഉന്‍മേഷം പകരാനും വിശപ്പും രുചിയും വര്‍ധിപ്പിക്കുവാനും സാധിക്കും. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. മറ്റേത് മരുന്നിനേയും പോലെ പ്രമേഹം, അസിഡിറ്റി, കരള്‍വീക്കം തുടങ്ങിയ രോഗമുള്ളവര്‍ക്ക് ദശമൂലാരിഷ്ടം ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും.