ബെംഗളൂരു: നോട്ട് നിരോധനം സ്റ്റാര്‍ട്ടപ് ഫണ്ടിംഗിനെയും ബാധിച്ചു. ഈ വര്‍ഷം സ്റ്റാര്‍ട്ടപ് ഫണ്ടിംഗില്‍ വന്‍ ഇടിവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപം 50 ശതമാനം ഇടിഞ്ഞ് 380 കോടി ഡോളറായി. 2015ല്‍ 760 കോടി ഡോളറായിരുന്നു ഫണ്ടിംഗ് ഇനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്. രാജ്യത്ത് രണ്ടു വര്‍ഷം മികച്ച രീതിയില്‍ ഫണ്ടിംഗ് നടത്തിയ നിക്ഷേപകര്‍ പിന്‍വലിഞ്ഞതാണ് ഇടിവിനു കാരണം. 

ഫണ്ടിംഗ് കുറഞ്ഞതോടെ മിക്ക സ്ഥാര്‍ട്ടപ്പുകളുടെയും പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. പുതുതായി ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. ടെക്‌നോളജി ഇതര കമ്പനികള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ മൊത്തം 9,462 സ്റ്റാര്‍ട്ടപ്പുകളായിരുന്നു 2015ല്‍ രാജ്യത്ത് തുടങ്ങിയത്. എന്നാല്‍ ഈ വര്‍ഷം അത് 3,029 ആയി കുറഞ്ഞു. ഈ വര്‍ഷം പ്രവര്‍ത്തനം നിര്‍ത്തിയത് 212 സ്റ്റാര്‍ട്ടപ്പുകളാണ്.