ഇന്ത്യന്‍ ഓഹരി വിപണികളിലും ഇടിവ് തുടരുകയാണ്

മുംബൈ: രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 72.20 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യത്തില്‍ ഇന്ന് 48 പൈസയുടെ കുറവാണുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 72.68 എന്ന നിലയിലാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം. 

ഇന്ത്യന്‍ ഓഹരി വിപണികളിലും ഇടിവ് തുടരുകയാണ്. യുഎസ്സുമായി നടത്താനിരുന്ന വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ചൈനയുടെ പിന്‍മാറ്റം വ്യാപാര യുദ്ധം ഇനിയും കടുപ്പിക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതാണ് രൂപ താഴേക്കെത്താനുളള പ്രധാന കാരണം.