Asianet News MalayalamAsianet News Malayalam

ജോലിക്ക് ആളെ തേടി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്; മാസശമ്പളം 1.82 കോടി

Dubai ruler posts one million Dirhams job ad on Twitter
Author
First Published Mar 1, 2017, 7:18 AM IST

ദുബായ്: ജോലിക്ക് ആളെ തേടി ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ പരസ്യം സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണ്. ഒരു ഒഴിവിലേക്കാണ് ആളെ അന്വേഷിച്ച് അദ്ദേഹം പരസ്യം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് പത്ത് ലക്ഷം യു.എ.ഇ ദിര്‍ഹം (ഏകദേശം 1.82 കോടി ഇന്ത്യന്‍ രൂപ) ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനം. ഇത് മാസ ശമ്പളമാണോ വാര്‍ഷിക ശമ്പളമാണോയെന്ന് വ്യക്തമാക്കിട്ടില്ലെങ്കിലും പ്രതിമാസം 10 ലക്ഷം ദിര്‍ഹം നല്‍കുമെന്നാണ് അല്‍ അറബിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ആനുകൂല്യങ്ങളും ബോണസുമെല്ലാം ഇതിന് പുറമേ വേറെയുണ്ടാകും.

ജനങ്ങളെ സേവിക്കാന്‍ അറിയണമെന്നതാണ് അദ്ദേഹം യോഗ്യതയായി ആവശ്യപ്പെടുന്നത്. ഒരു ജനങ്ങളെ സന്തോഷവാന്മാരാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഒരു സനദ്ധ പ്രവര്‍ത്തനത്തിന്റെയെങ്കിലും ഭാഗമായി പ്രവര്‍ത്തിച്ച ആളായിരിക്കണമെന്നും നിഷ്കര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ ഉപകാരമുള്ള ഒരാളെന്ന് നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് തോന്നണം. അഞ്ച് വയസിനും 95 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.എ.ഇ പൗരന്മാര്‍ക്ക് മാത്രമല്ല അറബ് ലോകത്തെ ആര്‍ക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios