ഇന്ത്യയിലേക്കുളള കളിപ്പാട്ട ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത് ചൈനയാണ്. ചൈനയില്‍ ഈ മേഖലയിലുളള കമ്പനികളില്‍ വേതനത്തില്‍ കുറവ് നേരിടുന്നതിനാല്‍ തൊഴിലാളികളുടെ ക്ഷാമം ദൃശ്യമാണ്.

ദില്ലി: കളിപ്പാട്ട നിര്‍മ്മാണ മേഖലയില്‍ ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന വേതനവും ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴില്‍ ശക്തിയും ഇന്ത്യയ്ക്ക് ഗുണകരമാണെന്ന് ഡിഐപിപിയുടെ (ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍) റിപ്പോര്‍ട്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. 

ചൈനയില്‍ നിന്നുളള കളിപ്പാട്ട ഉല്‍പ്പാദന കയറ്റുമതി കുറയുന്നോതൊടെ ഇന്ത്യയ്ക്ക് ആ അവസരം ഉപയോഗിച്ച് മുന്നേറാം കഴിയും. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയിലുളള കളിപ്പാട്ടങ്ങളില്‍ 20 ശതമാനം മാത്രമേ ആഭ്യന്തര ഉല്‍പ്പാദകരുടേതായുള്ളൂ. ബാക്കി 80 ശതമാനവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. 

ഇന്ത്യയിലേക്കുളള കളിപ്പാട്ട ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത് ചൈനയാണ്. ചൈനയില്‍ ഈ മേഖലയിലുളള കമ്പനികളില്‍ വേതനത്തില്‍ കുറവ് നേരിടുന്നതിനാല്‍ തൊഴിലാളികളുടെ ക്ഷാമം ദൃശ്യമാണ്. ഇതോടെ ചൈനയില്‍ നിന്നുളള ഉല്‍പ്പാദനത്തില്‍ കുറവ് വരും. ഈ കുറവ് അന്താരാഷ്ട്ര കളിപ്പാട്ട വിപണിയിലെ ആവശ്യകത വര്‍ദ്ധിക്കും. ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന് ചൈനയുടെ തളര്‍ച്ച നേട്ടമാണ്.