കാഞ്ഞങ്ങാട്: കാസർകോട് ഭെൽ നവീകരണത്തിന് ബജറ്റിൽ പണം ഉൾപ്പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബിയിലൂടെ മലബാറിന്റെ വികസക്കുതിപ്പ് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണുർ -കാസർകോട് ജില്ലകളിലായി 5,000 ഏക്കർ ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള നടപടി നടന്നു വരുന്നു.

വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ബജറ്റിന് പുറത്ത് ധനകാര്യ സ്ഥാപനങ്ങൾ മുഖേന കണ്ടെത്താനാവണം. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് ആണ് കേരളം നടപ്പാക്കുന്നതെന്നും  കിഫ്ബിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ തോമസ് ഐസക് പറഞ്ഞു.