Asianet News MalayalamAsianet News Malayalam

റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു, ബാങ്ക് പലിശാ നിരക്കുകള്‍ വീണ്ടും കുറഞ്ഞേക്കും

കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. 

RBI cut repo rates Oct. ,2019
Author
Mumbai, First Published Oct 4, 2019, 12:02 PM IST

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ അഞ്ചാം വട്ടവും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 25 ബേസിസ് പോയിന്‍റ്സിന്‍റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്.

ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 5.40 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. 

ഈ വര്‍ഷം  ഇതുവരെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 135 ബേസിസ് പോയിന്റുകളുടെ കുറവാണ് വരുത്തിയത്. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കില്‍ കുറവുണ്ടായേക്കും. രാജ്യം ഇപ്പോള്‍ നേരിടുന്ന വളര്‍ച്ചാമുരടിപ്പ് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്‍റെ ഈ നടപടി. 
 

Follow Us:
Download App:
  • android
  • ios