മുംബൈ: ഇപ്പോഴത്തെ സാഹചര്യത്തിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന (എന്‍പിഎഫ്സി)  പ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ ഏറ്റവും വലിയ 50 എൻബിഎഫ്‌സികൾ നിരന്തരമായ ആർബിഐ നിരീക്ഷണത്തിലാണെന്ന് റിസര്‍വ് ബാങ്ക് ഗവർണർ പറഞ്ഞു. 

ഇനിയൊരു എൻബിഎഫ്‌സിയും തകർച്ചയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധി  മറ്റ് ബാങ്കിതര സ്ഥാപനങ്ങളിലേക്ക് പകരുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്.  2019 സാമ്പത്തിക വർഷത്തിൽ 1,701 ബാങ്കിങ് ഇതര ധനകാര്യ ലൈസൻസുകളാണ് റദ്ദാക്കപ്പെട്ടത്. 

മിനിമം ക്യാപിറ്റൽ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിനാണ് റിസര്‍വ് ബാങ്ക് ഇവയുടെ ലൈസൻസ് റദ്ദാക്കിയത്. 26 സ്ഥാപനങ്ങൾക്കാണ് മുൻ വർഷം ഇത്തരത്തില്‍ ലൈസൻസ് നഷ്ടപ്പെട്ടത്.