ഇതുവരെ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമായിരുന്നു വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതിലൂടെ സംസ്ഥാനത്തെ മദ്യവില്‍പ്പന വലിയതോതില്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്.  

തിരുവനന്തപുരം: വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ സംസ്ഥാനത്തെ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് കൂടാതെ വിദേശനിര്‍മിത വൈനുകളും, ബിയറും വില്‍ക്കാമെന്നും എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇതുവരെ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമായിരുന്നു വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതിലൂടെ സംസ്ഥാനത്തെ മദ്യവില്‍പ്പന വലിയതോതില്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്. 

വിദേശനിര്‍മിത വിദേശ മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതിനായി സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് അബ്കാരി ചട്ടം ഭേഗഗതി ചെയ്തിരുന്നു. വിദേശമദ്യം എന്നതിലെ നിര്‍വചനം ഇന്ത്യയിലോ വിദേശത്തോ നിര്‍മിക്കുന്ന മദ്യം എന്നാക്കി ഭേദഗതി ചെയ്തു. മുന്‍പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന വിദേശ മദ്യം എന്നായിരുന്ന അബ്കാരി ചട്ടത്തിലെ നിര്‍വചനം.