Asianet News MalayalamAsianet News Malayalam

കേരളത്തിന് അയക്കുന്ന സാധനസാമഗ്രികള്‍ക്ക് കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കും

സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയക്കുന്നവയ്ക്ക് ഇളവ് ഉണ്ടാകില്ല.

Finance Minister exempts relief goods for Kerala from customs duty
Author
Delhi, First Published Aug 21, 2018, 12:54 PM IST

ദില്ലി: സര്‍ക്കാരിനയക്കുന്ന സാധന സാമഗ്രികള്‍ക്ക് കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയക്കുന്നവയ്ക്ക് ഇളവ് ഉണ്ടാകില്ല.

പ്രവാസികള്‍ കേരളത്തിലേക്കയക്കുന്ന സാമഗ്രികള്‍ പലയിടത്തായി കെട്ടികിടക്കുകയാണ്. കസ്റ്റംസ് തീരുവയിലെ ഇളവില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണം. ഇന്നലെ രാത്രി ധനമന്ത്രിയുടെ വസതിയില്‍ അടിയന്തിരമായി യോഗം ചേര്‍ന്നിരുന്നു. ധനകാര്യവകുപ്പിന്‍റെ ചുമതലയുള്ള പിയുഷ് ഗോയാലിന്‍റെ വസതിയിലാണ് യോഗം ചേര്‍ന്നത്. 

യോഗത്തിന് ശേഷം കേരളത്തിന് കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി പിയുഷ് ഗോയല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍. 

പ്രവാസികള്‍ സര്‍ക്കാരിന് നേരിട്ടയക്കുന്നതും സന്നദ്ധ സംഘടനകള്‍ക്ക് അയക്കുന്നതുമായ സാധനങ്ങളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കുന്നതോടൊപ്പം  സര്‍ക്കാര്‍ പ്രതിനിധികളായ ജില്ലാ കളക്ടമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയക്കുന്നതിനും ഇളവ് നല്‍കാനാണ് തീരുമാനം. 

Follow Us:
Download App:
  • android
  • ios