ദില്ലി: രാജ്യത്തിന്റെ ധനക്കമ്മി വാര്‍ഷിക എസ്റ്റിമേറ്റിന്റെ 61.1 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. മുന്‍ വര്‍ഷം ഇത് 51 ശതമാനമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

3.26 ലക്ഷം കോടി രൂപയാണ് ഏപ്രില്‍ - ജൂണ്‍ കാലയളവിലെ ധനക്കമ്മി. റെവന്യൂ ചെലവുകള്‍ വര്‍ധിച്ചതാണ് കമ്മി ഇത്ര ഉയരാന്‍ കാരണം. മൊത്തം ചെലവ് 5.12 ലക്ഷം കോടി. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 1.47 കോടി രൂപയും നോണ്‍-പ്ലാന്‍ ഇനത്തില്‍ 3.64 ലക്ഷം കോടി രൂപയുമാണു ചെലവഴിച്ചത്.