ടെലിവിഷന്‍ ഉള്‍പ്പടെയുളള ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ക്ക് വലിയ ഡിസ്കൗണ്ട് നല്‍കുന്ന മേള വന്‍ വിജയമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 26,000 രൂപ വില വരുന്ന സാംസംഗ് 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി 16,000 രൂപയ്ക്ക് താഴെയുളള നിരക്കിലാണ് ഫ്ലിപ്പ് ഓഫര്‍ വില്‍പ്പനയില്‍ എത്തിച്ചിരിക്കുന്നത്.

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വര്‍ഷാവസാന ഡിസ്ക്കൗണ്ട് വില്‍പ്പന മേളയായ ഇയര്‍ എന്‍ഡ് കാര്‍ണിവല്‍ ആരംഭിച്ചു. സിസംബര്‍ മാസം 23 മുതല്‍ 31 വരെയാണ് മേള നടക്കുന്നത്. ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

ടെലിവിഷന്‍ ഉള്‍പ്പടെയുളള ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ക്ക് വലിയ ഡിസ്കൗണ്ട് നല്‍കുന്ന മേള വന്‍ വിജയമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 26,000 രൂപ വില വരുന്ന സാംസംഗ് 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി 16,000 രൂപയ്ക്ക് താഴെയുളള നിരക്കിലാണ് ഫ്ലിപ്പ് ഓഫര്‍ വില്‍പ്പനയില്‍ എത്തിച്ചിരിക്കുന്നത്. 25,999 രൂപ വിലയുളള തോംസണ്‍ ബി9പ്രോ 40 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ സ്മാര്‍ട്ട് ടിവിക്ക് 17,999 രൂപയ്ക്കും ലഭിക്കും. 

എല്‍ജിയുടെ 30,690 രൂപ വിലവരുന്ന എല്‍ജിയുടെ 260 എല്‍ ഓട്ടോമാറ്റിക് ഡീഫ്രോസ്റ്റ് ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ക്ക് 22,490 രൂപയാണ് നിരക്ക്, തുടങ്ങി നിരവധി അതിശയകരമായ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ട് ഇയര്‍ എന്‍ഡ് കാര്‍ണവലില്‍ ഒരുക്കിയിരിക്കുന്നത്. വില്‍പ്പന മേളയോടനുബന്ധിച്ച് ഫാഷന്‍ വിഭാഗത്തിന് 90 ശതമാനവും, ഫര്‍ണിച്ചറുകള്‍ക്ക് 80 ശതമാനം വിലക്കിഴിവുമാണുളളത്. 

ഗുണഭോക്താക്കള്‍ക്കായി 12 മാസം വരെ കാലാവധിയുളള പലിശ രഹിത ഇഎംഐ പദ്ധതികള്‍ ലഭ്യമാണ്. ഇതിന് പുറമേ എസ്ബിഐ കാര്‍ഡ് പേമെന്‍റിന് പത്ത് ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും.