സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഏപ്രില്‍ ഒന്നിന് ചരക്ക് സേവന നികുതി പ്രഖ്യാപിച്ച ശേഷം ഏറെ ആശങ്കകളുണ്ടായിരുന്ന സ്വര്‍ണ്ണ വിപണിയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വില കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 21,520 രൂപയും ഗ്രാമിന് 2,690 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,220 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്. ജൂലൈ നാലിനും പവന് 200 രൂപ വില കുറഞ്ഞിരുന്നു.