കൊച്ചി: സംസ്ഥാനത്ത് ഇന്നലെയും ഇന്നും സ്വര്‍ണ്ണവില കുറഞ്ഞു. ബുധനാഴ്ച പവന് 22,120 രൂപയായിരുന്നതില്‍ നിന്ന് ഇന്നലെ 80 രൂപയും ഇന്ന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 21,880 രൂപയും ഗ്രാമിന് 2735 രൂപയുമാണ് ഇന്നത്തെ വില. ഇതിന് മുമ്പ് ജൂണ്‍ രണ്ടിനാണ് സ്വര്‍ണ്ണവിലയില്‍ ഇതിനേക്കാള്‍ കുറവ് ഈ മാസം ഉണ്ടായത്.