കൊച്ചി: സ്വര്‍ണം സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ സ്വര്‍ണവില കുത്തനെ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ശനിയാഴ്ചത്തെ വിപണി വില പ്രകാരം പവന് 21, 800 രൂപയും ഗ്രാമിന് 2725 രൂപയുമാണ്.

ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച മുതലുള്ള വിലനിരക്ക് പരിശോധിച്ചാല്‍ 320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പവന് 22,120 രൂപയായിരുന്നു വില. വ്യാഴാഴ്ച വിലയില്‍ 80 രൂപയുടെ കുറവ് വന്നു. വെള്ളിയാഴ്ച വിലയില്‍ 160രൂപയുടെ കുറവുണ്ടായി. ഇന്ന് 80 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.

ആഗോള വിപണയിൽ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും സ്വർണ വില കുറയാൻ കാരണമായിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണത്തിന് ഡിമാന്റ് കുറഞ്ഞു എന്നതും ഒരു കാരണമാണ്. എണ്ണ വിലയും ഖനനവും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്